Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Overpasses

Kasaragod

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ​ക്കാ​യി മ​നു​ഷ്യ​ച്ച​ങ്ങ​ല; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

തൃ​ക്ക​രി​പ്പൂ​ർ: യാ​ത്രാ​കു​രു​ക്കു​ണ്ടാ​ക്കി തൃ​ക്ക​രി​പ്പൂ​ർ ജ​ന​ത​യെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ മേ​ൽ​പ്പാ​ലം വേ​ഗ​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ക്ക​രി​പ്പൂ​രി​ൽ ആ​യി​ര​ങ്ങ​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്ത് നി​ന്ന് വെ​ള്ളാ​പ്പ് റോ​ഡ് റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​രം വ​രെ ന​ട​ക്കു​ന്ന ജ​ന​കീ​യ മ​നു​ഷ്യ​ച്ച​ങ്ങ​ല​യു​ടെ വി​ജ​യ​ത്തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

എ​ഴു​നൂ​റി​ൽ​പ്പ​രം വ്യാ​പാ​രി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ രാ​ഷ്ടീ​യ, സ​ന്ന​ദ്ധ, യു​വ​ജ​ന, തൊ​ഴി​ലാ​ളി, വ​നി​ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ പ​ങ്കെ​ടു​ക്കും. 28ന് ​ന​ട​ക്കു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യു​ടെ വി​ജ​യ​ത്തി​നാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ റ​ഷീ​ദ്, ട്ര​ഷ​റ​ർ ഇ.​വി. ദി​നേ​ശ​ൻ, എ.​ജി.​സി. ബ​ഷീ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സ​ന്ദീ​പ് വാ​ര്യ​ർ, എം. ​രാ​മ​ച​ന്ദ്ര​ൻ, വി.​കെ. ബാ​വ, ടി.​വി. ഷി​ബി​ൻ, സി. ​ര​വി, വി.​വി. കൃ​ഷ്ണ​ൻ, എ.​ജി. ബ​ഷീ​ർ, ഡോ. ​കെ. സു​ധാ​ക​ര​ൻ, പി.​വി. ദി​നേ​ശ​ൻ, വി.​എം. ശ്രീ​ധ​ര​ൻ, എം.​പി. ബി​ജീ​ഷ്, കെ.​വി.​പി. സാ​ബി​ർ, അ​ബ്ദു​ൾ ഖ​ഫാ​ർ, എ.​ജി. നൂ​റു​ൽ അ​മീ​ൻ, എം.​എ.​സി. കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up